Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"വോട്ട് ചോരിക്ക് ശേഷം സീറ്റ് ചോരി"; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

"വോട്ട് ചോരിക്ക് ശേഷം സീറ്റ് ചോരി"; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

ബിജെപിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് 'സീറ്റ് ചോരി'യാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോർച്ചയ്ക്ക് പിന്നാലെ, ഭൂരിപക്ഷം ഉറപ്പിക്കാൻ മറ്റ് പാർട്ടികളിലെ എംപിമാരെ രാജി വെപ്പിച്ച് ബിജെപിയിലേക്ക് കൊണ്ടുപോകുന്ന തന്ത്രമാണ് ഇപ്പോൾ ബിജെപി പയറ്റുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയ വിഷയം അതീവ ഗൗരവകരമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.

പെട്രോൾ, ഡീസൽ, എൽപിജി വിലവർധനയിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും, തൊഴിലില്ലായ്മ യുവാക്കളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഭാഗത്തുനിന്നും ഇതിനൊന്നും പരിഹാരമുണ്ടാകുന്നില്ലെന്നും കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in