Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രക്ഷകന്റെ വേഷത്തില്‍ ക്രൂരത; അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം: കായംകുളത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അറസ്റ്റില്‍

രക്ഷകന്റെ വേഷത്തില്‍ ക്രൂരത; അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം: കായംകുളത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അറസ്റ്റില്‍
കായംകുളം: റോഡപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതിയെ രക്ഷിക്കാനെന്ന വ്യാജേനയെത്തി ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സനില്‍ സവാദ് അറസ്റ്റിലായി. കൊല്ലം സ്വദേശിനിയും ഐടി ജീവനക്കാരിയുമായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. ഈ മാസം മൂന്നിന് അര്‍ദ്ധരാത്രിയോടെ കായംകുളം കെ.പി.എസ് ജംഗ്ഷന് സമീപമായിരുന്നു സംഭവം. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്നു യുവതി. രാത്രി 12.45-ഓടെ ഓട്ടോറിക്ഷ അപകടത്തില്‍പ്പെടുകയും യുവതിയുടെ കൈയ്ക്കും താടിയെല്ലിനും കാലിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ സമയം ബൈക്കിലെത്തിയ സനില്‍ സവാദ്, രക്ഷാപ്രവര്‍ത്തനത്തിനെന്ന പേരില്‍ യുവതിയെ സമീപിക്കുകയും വസ്ത്രത്തിനുള്ളിലൂടെ കൈയിട്ട് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി, യുവതിയെ ആശുപത്രി വാഹനത്തില്‍ കയറ്റുന്നത് വരെ അതിക്രമം തുടര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന ഗൗരവമായ ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണെന്ന് കാണിച്ച് പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും യുവതിയുടെ വൈദ്യപരിശോധന നടത്താനോ രഹസ്യമൊഴി രേഖപ്പെടുത്താനോ പോലീസ് തയ്യാറായില്ല. പ്രതി ആശുപത്രിയിലെത്തി സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും, പിന്നീട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയുടെ സുഹൃത്ത് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും യുവതി വെളിപ്പെടുത്തി.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ യുവതിയുടെ ദേഹത്തെ പാടുകള്‍ ശ്രദ്ധിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് മൊഴിയെടുത്തത്. നിലവില്‍ സംഭവത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in