Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കര്‍ഷകസംഘം ഭരണവിലാസം സംഘടനയായി മാറി'; കര്‍ഷകരെ തഴഞ്ഞു; കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

'കര്‍ഷകസംഘം ഭരണവിലാസം സംഘടനയായി മാറി'; കര്‍ഷകരെ തഴഞ്ഞു; കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം. പിണറായി വിജയന്‍ സര്‍ക്കാര്‍ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചെന്നും, കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ട കര്‍ഷകസംഘം ഭരണവിലാസം സംഘടനയായി അധഃപതിച്ചെന്നുമാണ് സമ്മേളനത്തിലെ ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്.

കഴിഞ്ഞ പത്തുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ നെല്‍കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ആലപ്പുഴ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറി വന്‍തോതില്‍ കൃഷി നശിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമുണ്ടായില്ല. കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ അത് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്.

സാധാരണക്കാരെയും അടിസ്ഥാന വിഭാഗങ്ങളെയും മറന്ന് വന്‍കിട പദ്ധതികളുടെ പിന്നാലെ പോയതാണ് തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കാന്‍ കാരണമെന്നും ഇനിയെങ്കിലും തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഞായറാഴ്ച സമാപിക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം അരലക്ഷത്തോളം പേര്‍ അണിനിരക്കുന്ന റാലിയും വി.എസ്. അച്യുതാനന്ദന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി...

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in