Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അധ്യാപകരുടെയും പേരിന് മുന്നില്‍ ഇനി 'Tr' ചേര്‍ക്കാം; തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്

അധ്യാപകരുടെയും പേരിന് മുന്നില്‍ ഇനി 'Tr' ചേര്‍ക്കാം; തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്

ബെംഗളൂരു: സംസ്ഥാനത്തെ അധ്യാപകര്‍ക്ക് ഇനി ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന 'Tr' എന്ന പദം പേരിന് മുന്നില്‍ ചേര്‍ക്കാമെന്ന പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍. വിജയനഗര ജില്ലയിലെ കൂഡ്‌ലിഗിയില്‍ സംഘടിപ്പിച്ച അധ്യാപകദിന ചടങ്ങില്‍ മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍ ആണ് ഈ ചരിത്ര തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് അധ്യാപകര്‍ക്ക് പേരിനൊപ്പം ഇത്തരമൊരു പദവി ചേര്‍ക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുന്നത്. ഡോക്ടര്‍മാര്‍ പേരിന് മുന്നില്‍ 'Dr' എന്നും പ്രൊഫസര്‍മാര്‍ 'Prof' എന്നും നല്‍കുന്ന മാതൃകയിലാണ് ഇനി മുതല്‍ അധ്യാപകരും പേരിന് മുന്നില്‍ 'Tr' എന്ന് ചേര്‍ക്കുക. അധ്യാപക സമൂഹത്തിന്റെ സേവനങ്ങളെ ആദരിക്കുന്നതിനാണ് ഈ പുതിയ തീരുമാനം.

അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹം യഥാര്‍ത്ഥത്തില്‍ സ്വന്തം ഭാവിയെ തന്നെയാണ് ബഹുമാനിക്കുന്നതെന്ന് ചടങ്ങില്‍ ഡി. കെ. ശിവകുമാര്‍ പറഞ്ഞു. മാതാവും അധ്യാപകനും ദൈവത്തിന് തുല്യരാണ്. ഓരോ കുട്ടിയെയും ശരിയായ ദിശയില്‍ വഴിനടത്തുകയും തിരുത്തുകയും ചെയ്യുന്ന അധ്യാപകരെ കര്‍ണാടക സര്‍ക്കാര്‍ വന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്താകെ ഒരു കോടിയിലധികം അധ്യാപകരുള്ളപ്പോള്‍ അതില്‍ 4.5 ലക്ഷത്തോളം പേര്‍ കര്‍ണാടകയിലാണ് സേവനമനുഷ്ഠിക്കുന്നത്. വ്യക്തികളെയും രാജ്യത്തെയും വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്ക് സമൂഹത്തില്‍ പ്രത്യേക പദവിയും ആദരവും നല്‍കേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Save your stories

Sign in