Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർണാടക 'അലന്ദ് വോട്ട് കൊള്ള': ബി.ജെ.പി. മുൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കർണാടക 'അലന്ദ് വോട്ട് കൊള്ള': ബി.ജെ.പി. മുൻ എം.എൽ.എ  ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്ന കർണാടകയിലെ വിവാദമായ 'അലന്ദ് വോട്ട് കൊള്ള' കേസിൽ ബി.ജെ.പി. മുൻ എം.എൽ.എ. സുഭാഷ് ഗൂട്ടേദാർ, അദ്ദേഹത്തിന്റെ മകൻ ഹർഷാനന്ദ് ഗൂട്ടേദാർ എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കുറ്റപത്രം സമർപ്പിച്ചു. 22,000-ത്തോളം പേജുകളുള്ള ബൃഹത്തായ കുറ്റപത്രമാണ് ബെംഗളൂരു ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നിലവിലെ എം.എൽ.എയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ബി.ആർ. പാട്ടീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ നടപടികൾ ആരംഭിച്ചത്. കുറ്റപത്രത്തിൽ സുഭാഷ് ഗൂട്ടേദാർ ഒന്നാം പ്രതിയും മകൻ ഹർഷാനന്ദ് രണ്ടാം പ്രതിയുമാണ്.

2023-ലെ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്നതിനായി, തനിക്ക് അനുകൂലമല്ലാത്ത വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കാൻ സുഭാഷ് ഗൂട്ടേദാർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഏകദേശം 5,994 വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ അനധികൃതമായി നുഴഞ്ഞുകയറിയാണ് ഈ തട്ടിപ്പ് നടത്തിയത്. വഞ്ചന, ആൾമാറാട്ടം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in