Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാഹുല്‍ഗാന്ധിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കും: പ്രകാശ് കാരാട്ട്

രാഹുല്‍ഗാന്ധിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കും: പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തോടെ കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണന ഇടതുപക്ഷത്തെ തോല്‍പ്പിക്കുകയാണെന്ന് വ്യക്തമായതായും കാരാട്ട് പറഞ്ഞു. ദേശീയതലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കുകയെന്ന നയത്തിന് വിരുദ്ധമാണെന്നാണ് പ്രകാശ് കാരാട്ടിന്റെ വാദം. നേരത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലെ ഏഴു നിയമസഭാ സീറ്റുകള്‍ ഉള്‍പ്പെടുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളില്‍ യു.ഡി.എഫാണ് ഭൂരിപക്ഷം നേടിയത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in