Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രധാനമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മറന്ന് സംസാരിക്കുന്നു; അതിര്‍ത്തി പ്രശ്നത്തില്‍ യാഥാർത്ഥ്യം വെളിപ്പെടുത്തണമെന്ന് കപിൽ സിബൽ

പ്രധാനമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മറന്ന് സംസാരിക്കുന്നു; അതിര്‍ത്തി പ്രശ്നത്തില്‍ യാഥാർത്ഥ്യം വെളിപ്പെടുത്തണമെന്ന് കപിൽ സിബൽ
  ഇന്ത്യ ചൈന അതിർത്തിയിലെ നിർണായക പ്രദേശങ്ങൾ ചൈന കൈയ്യടക്കിയെന്ന് കോണ്‍ഗ്രസ് വക്താവ് കപിൽ സിബൽ. ചൈനീസ് സൈന്യം അതിർത്തിയിൽ നിന്നും പിന്മാറി എന്നത് തെറ്റായ പ്രചാരണമാണ്. കാവൽക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ഇരിക്കുന്ന കസേരയുടെ പ്രാധാന്യം മറക്കുന്നുവെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി. ഇന്ത്യൻ പ്രദേശത്ത് ആരും കടന്നുകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പറഞ്ഞു. എന്നാൽ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രാലയവും കടന്നുകയറ്റം സ്ഥിരീകരിച്ചു. എന്നിട്ടും എന്തു കൊണ്ടാണ്  ഇന്ത്യൻ അതിർത്തിയിൽ ആരും കടന്നു കയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്നും കപിൽ സിബൽ ചോദിച്ചു. അതിർത്തിയിലെ നിർണായക പോയിന്‍റുകളില്‍ രാജ്യത്തിന് നിയന്ത്രണം നഷ്ടമായി. കൂടുതൽ തന്ത്ര പ്രധാനമായ പ്രദേശങ്ങൾ ചൈന കൈയ്യടക്കി. ചൈനീസ് സേന അതിർത്തിയിൽ നിന്ന് പിന്മാറി എന്നത് വെറും പ്രചാരണം മാത്രമാണെന്നും  കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി. എല്ലാവരും രാജ്യത്തിനും സൈന്യത്തിനും ഒപ്പം നിൽക്കുന്ന അവസരത്തിൽ രാജ്യത്തോട് യാഥാർത്ഥ്യം വിളിച്ചു പറയാൻ പ്രധാനമന്ത്രി തയാറാകണമെന്നും  കപിൽ സിബൽ പറഞ്ഞു.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in