Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കന്യാകുമാരി എം.പി കെ. വസന്തകുമാർ അന്തരിച്ചു

കന്യാകുമാരി എം.പി കെ. വസന്തകുമാർ അന്തരിച്ചു
തമിഴ്‌നാട് പ്രദേശ് കോണ്ഗ്രസ് വർക്കിങ് പ്രസിഡന്‍റും കന്യാകുമാരിയിൽ നിന്നുള്ള ലോക് സഭ അംഗവുമായ എച്ച് വസന്തകുമാർ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഗസ്റ്റ് 10 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില അതീവ ഗുരുതരം ആയതിനെ തുടർന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നിലവിൽ തമിഴ്നാട് കോൺഗ്രസ് ഘടകം വർക്കിംഗ് പ്രസിഡന്‍റാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ പൊൻരാധാകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വസന്തകുമാർ കന്യാകുമാരി എം.പിയായത്. തമിഴ്നാട്ടിലും കർണാടകത്തിലും നിരവധി ബ്രാഞ്ചുകളുള്ള 'വസന്ത് ആൻഡ് കോ'യുടെ സ്ഥാപകനും വസന്ത് ടിവി എം.ഡിയുമാണ് വസന്തകുമാർ. രണ്ട് തവണ നംഗുന്നേരിയിൽ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് കോൺഗ്രസ് മുൻ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ കുമരിഅനന്തന്‍റെ സഹോദരനും തെലങ്കാന ഗവർണർ തമിഴ്ഇസൈ സൗന്ദരരാജന്‍റെ അമ്മാവനുമാണ് എച്ച് വസന്തകുമാർ.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in