Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യൻ കോംബാറ്റ് സ്പോർട്സിന് പുതിയ അധ്യായം; കെ-1 വേൾഡ് ജിപി ഇന്ത്യയിലെത്തുന്നു, പ്രതിവർഷം 10 വമ്പൻ പോരാട്ടങ്ങൾ

ഇന്ത്യൻ കോംബാറ്റ് സ്പോർട്സിന് പുതിയ അധ്യായം; കെ-1 വേൾഡ് ജിപി ഇന്ത്യയിലെത്തുന്നു, പ്രതിവർഷം 10 വമ്പൻ പോരാട്ടങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ കോംബാറ്റ് സ്പോർട്സ് രംഗത്ത് വൻ വിപ്ലവത്തിന് വഴിയൊരുക്കിക്കൊണ്ട് ലോകപ്രശസ്ത കിക്ക്‌ബോക്സിംഗ് പ്രൊമോഷൻ ടീമായ 'കെ-1 വേൾഡ് ജിപി' ഇന്ത്യയിലേക്ക്. ഡ്രാക്കോ ഫൈറ്റ് സീരീസുമായി സഹകരിച്ച് "Unleash the Dragon" എന്ന ടാഗ്‌ലൈനോടെ പൂർണ്ണതോതിലുള്ള ഇവന്റ് പരമ്പര ആരംഭിക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു.പദ്ധതിപ്രകാരം പ്രതിവർഷം രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലായി 10 വമ്പൻ അന്താരാഷ്ട്ര പോരാട്ടമേളകളാണ് ലക്ഷ്യമിടുന്നത്. പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ, ഇന്ത്യയിലെ കോംബാറ്റ് സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപുലീകരണങ്ങളിലൊന്നായി ഇത് മാറും.

ലോകോത്തര താരങ്ങളും ഇന്ത്യൻ പോരാളികളും ഒരേ വേദിയിൽ

ഇന്ത്യയെ ആഗോള കോംബാറ്റ് സ്പോർട്സ് കലണ്ടറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് കെ-1 വേൾഡ് ജിപിയുടെ ലക്ഷ്യം. ഔദ്യോഗിക കെ-1 നിയമങ്ങൾ അനുസരിച്ച് നടക്കുന്ന പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാർ, മുൻനിര റാങ്കുകാർ, മറ്റ് വിദേശ താരങ്ങൾ എന്നിവർക്കൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച പോരാളികളും മാറ്റുരയ്ക്കും.

കിക്ക്‌ബോക്സിംഗ്, കരാട്ടെ, തായ്ക്വോണ്ടോ, മുയ് തായ്, ബോക്സിംഗ്, മിക്സ്ഡ് മാർഷ്യൽ ആർട്സ് തുടങ്ങി വിവിധ ഇനങ്ങളിൽ ഇന്ത്യയിൽ മികച്ച പ്രതിഭകളുണ്ടെങ്കിലും, സ്വന്തം നാട്ടിൽ ലോകോത്തര എതിരാളികൾക്കെതിരെ സ്ഥിരമായി മത്സരിക്കാനുള്ള അവസരങ്ങൾ കുറവായിരുന്നു. ഈ പോരായ്മ പരിഹരിക്കാനാണ് പുതിയ നീക്കം. പോരാട്ടങ്ങൾക്കപ്പുറം താരവികസന പരിപാടികൾ, പുതിയ പ്രതിഭകളെ കണ്ടെത്തൽ, അന്താരാഷ്ട്ര പരിശീലനം, പ്രാദേശിക ജിമ്മുകളുമായും മാർഷ്യൽ ആർട്സ് അക്കാദമികളുമായും സഹകരണം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

കൂടാതെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ബ്രോഡ്കാസ്റ്റിംഗ്, സ്പോൺസർഷിപ്പ് എന്നിവയിലൂടെ വലിയൊരു സാമ്പത്തിക നേട്ടവും കായിക വിപണിക്ക് ഇത് സമ്മാനിക്കും. ഉയർന്ന നിലവാരത്തിലുള്ള നിർമ്മാണശൈലിയോടെ ലൈവ് വിനോദപരിപാടികളും ഡിജിറ്റൽ സംപ്രേഷണവും ഉൾപ്പെടുത്തിയാണ് ഓരോ ഇവന്റും ഒരുക്കുക. ആതിഥേയ നഗരങ്ങൾ, മത്സര തീയതികൾ, പങ്കെടുക്കുന്ന താരങ്ങൾ, ടിക്കറ്റ് വിൽപ്പന, ബ്രോഡ്കാസ്റ്റ് പങ്കാളികൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.



Related articles

See all
Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Save your stories

Sign in