Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജനകീയതയും ലളിത ജീവിതവും ഒത്തുചേര്‍ന്ന വ്യക്തിത്വം: കെ. അച്യുതനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ജനകീയതയും ലളിത ജീവിതവും ഒത്തുചേര്‍ന്ന വ്യക്തിത്വം: കെ. അച്യുതനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചിറ്റൂര്‍ മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. അച്യുതന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അനുശോചനം രേഖപ്പെടുത്തി. ജനകീയതയും പാര്‍ട്ടി കൂറും ലളിത ജീവിതവും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു കെ. അച്യുതനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

'ചിറ്റൂരിന്റെ പ്രിയനേതാവായിരുന്നു കെ. അച്യുതന്‍. മികച്ച സഹകാരി, കര്‍ഷകന്‍, കരുത്തുറ്റ സംഘാടകന്‍ എന്നീ നിലകളില്‍ പൊതുരംഗത്ത് സ്വയം അടയാളപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. നാടിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാനും ചിറ്റൂരിന്റെ മുഖച്ഛായ മാറ്റാനും അദ്ദേഹത്തിന് സാധിച്ചു. പദവികളേക്കാള്‍ ജനങ്ങളുടെ സ്‌നേഹത്തിന് പ്രാധാന്യം നല്‍കിയ നേതാവായിരുന്നു അച്യുതന്‍.

2011-ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ രൂപീകരിച്ച സമയത്ത് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും, ആ പദവി സ്‌നേഹപൂര്‍വ്വം നിരസിച്ച് എം.എ.എയായി മാത്രം തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തുടര്‍ച്ചയായി നാല് തവണ ചിറ്റൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം എപ്പോഴും സാധാരണക്കാരുടെയും കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ശബ്ദമായി മാറി. 15 വര്‍ഷം അച്യുതേട്ടനൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കും സാധിച്ചു.

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതിലും ചിറ്റൂരിലെ സഹകരണ മേഖലയ്ക്ക് കരുത്തുറ്റ അടിത്തറ പാകുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അച്യുതന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.'

Related articles

See all
Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Save your stories

Sign in