Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ മല ചവിട്ടുമെന്ന തീരുമാനം; എട്ട് വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ.എസ് അഖില്‍ ശബരിമലയിലേക്ക്

കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ മല ചവിട്ടുമെന്ന തീരുമാനം; എട്ട് വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ.എസ് അഖില്‍ ശബരിമലയിലേക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ, ശബരിമല ദര്‍ശനത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ.എസ്. അഖില്‍. കഴിഞ്ഞ എട്ട് വര്‍ഷമായി അഖില്‍ ശബരിമല ദര്‍ശനം ഒഴിവാക്കിയിരുന്നു.

2018ലെ ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ചാണ് താന്‍ ദര്‍ശനം ഒഴിവാക്കിയിരുന്നതെന്ന് അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളെയും വികാരങ്ങളെയും സംരക്ഷിക്കുന്ന നിലപാടുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മാത്രമേ ഇനി ശബരിമല ദര്‍ശനം നടത്തൂ എന്ന തീരുമാനത്തിലായിരുന്നു താനെന്നും അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ശരത് ചന്ദ്രപ്രസാദിനൊപ്പം ജെ.എസ്. അഖിലിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. ജൂണ്‍ 8ന് മാല ധരിച്ച് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിച്ചതായും, ജൂലൈ 18ന് ശബരിമലയിലേക്ക് യാത്ര തിരിക്കുമെന്നും അഖില്‍ അറിയിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2018ല്‍ ശബരിമലയെ ചുറ്റിപ്പറ്റിയുണ്ടായ സ്ത്രീപ്രവേശന വിഷയവും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഒരു അയ്യപ്പഭക്തന്‍ എന്ന നിലയില്‍ എന്നെ മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ഞാന്‍ ശബരിമല ദര്‍ശനത്തിന് പോയിരുന്നില്ല.

അന്നേ ഞാന്‍ മനസ്സില്‍ ഒരു തീരുമാനം എടുത്തിരുന്നു. വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്ന നിലപാടുള്ള കോണ്‍ഗ്രസ് അധികാരതലത്തില്‍ എത്തുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമലയിലേക്ക് പോകുമെന്ന്. ഇന്ന് ആ തീരുമാനം സാക്ഷാത്കരിക്കപ്പെടുകയാണ്.

2026 ജൂണ്‍ 8 ആയ ഇന്ന് ഞാന്‍ മാല ധരിച്ച് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിക്കുകയാണ്. ജൂലൈ 18ന് ശബരിമലയിലേക്ക് യാത്ര തിരിക്കുവാനും തീരുമാനിച്ചിരിക്കുന്നു.ഉള്ളില്‍ നിറഞ്ഞ സന്തോഷത്തോടെയും ഭക്തിയോടെയും സ്വാമി അയ്യപ്പന്റെ അനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് ഈ വ്രതകാലത്തിലേക്ക് പ്രവേശിക്കുന്നത്.ഈ വ്രതവും തീര്‍ത്ഥയാത്രയും പുതുജീവിതത്തിനും മനസ്സിലെ സംഘര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തി മനഃശാന്തിക്ക് വഴിയൊരുക്കട്ടെ.

സ്വാമിയേ ശരണം അയ്യപ്പാ!

അഡ്വ. ജെ. എസ്. അഖില്‍


Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in