Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി ഡൽഹി പോലീസ്; മൂന്ന് പുതിയ വേദികൾ പ്രഖ്യാപിച്ചു

ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി ഡൽഹി പോലീസ്; മൂന്ന് പുതിയ വേദികൾ പ്രഖ്യാപിച്ചു


ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി പോലീസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി മൂന്ന് പുതിയ വേദികളും പോലീസ് പ്രഖ്യാപിച്ചു.

ഡൽഹി പൊലീസ് പുറത്തിറക്കിയ സർക്കുലറിലാണ് ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് നീക്കിയതായി വ്യക്തമാക്കിയത്. രാംലീല മൈതാനം, ബുരാരി മൈതാനം, സി.ബി.ഡി മൈതാനം എന്നിവയാണ് പുതിയ പ്രതിഷേധ വേദികൾ.

നിലവിലുള്ള പ്രതിഷേധ വേദികൾക്ക് പകരമായി പൗരന്മാർക്ക് സമരങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ജന്തർ മന്തറിനെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനമെന്നാണ് പോലീസ് സർക്കുലറിൽ പറയുന്നത്.

ഈ വർഷം ജൂൺ മുതൽ നിരവധി പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജന്തർ മന്തർ. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കും ജന്തർ മന്തർ വേദിയായിരുന്നു.

1993 മുതലാണ് ഡൽഹിയിലെ ജന്തർ മന്തർ പ്രധാന പ്രതിഷേധ വേദികളിലൊന്നായി മാറിയത്. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പൊതുജനങ്ങളും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരങ്ങൾ സംഘടിപ്പിച്ചിരുന്ന ചരിത്രപ്രധാനമായ ഇടമാണ് ഇപ്പോൾ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത്.


Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in