Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിവശങ്കറും സ്വപ്നയും ചേർന്ന് ബഹിരാകാശ രേഖകള്‍ ചോർത്തിയെന്ന ജനയുഗം വാർത്ത ഗൗരവകരം ; ആത്മാർഥത ഉണ്ടെങ്കിൽ സി.പി.ഐ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണം : ബെന്നി ബഹനാന്‍ എം.പി

ശിവശങ്കറും സ്വപ്നയും ചേർന്ന് ബഹിരാകാശ രേഖകള്‍ ചോർത്തിയെന്ന ജനയുഗം വാർത്ത ഗൗരവകരം ; ആത്മാർഥത ഉണ്ടെങ്കിൽ സി.പി.ഐ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണം : ബെന്നി ബഹനാന്‍ എം.പി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയും ചേർന്ന് ബഹിരാകാശ രേഖകൾ ചോർത്തിയെന്ന സി.പി.ഐ മുഖപത്രത്തിൽ വാർത്ത അതീവ ഗൗരവമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ മുഖപത്രത്തിലൂടെ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ആരോപണം പുറത്തുവന്ന സാഹചര്യത്തിൽ സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ല. റോ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്‌തെന്ന സി.പി.ഐ മുഖപത്രത്തിലെ വാർത്തയുടെ പശ്ചാത്തലത്തിൽ പിണറായി സർക്കാർ ഉടൻ രാജിവെച്ചൊഴിയണമെന്നും യു.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടു. ജനയുഗം വാർത്ത മുഖവിലയ്ക്കെടുക്കുന്നുവെങ്കിൽ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിനൊപ്പം നിൽക്കാൻ സി.പി.ഐ തയാറാകണം. രാഷ്ട്രീയ മൂല്യങ്ങൾ അൽപ്പമെങ്കിലും മുറുകെ പിടിക്കുന്നുണ്ടെങ്കിൽ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനെങ്കിലും സി.പി.ഐ തയാറാകണമെന്ന് ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോർത്തിയെന്ന് പാർട്ടി മുഖപത്രം തന്നെ ആരോപിച്ച സ്ഥിതിക്ക് മന്ത്രിസഭയിൽ നിന്ന് പിന്മാറാൻ സി.പി.ഐ തയാറാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.

Related articles

See all
Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

സ്ഥിരപ്പെടുത്തുന്നത് എന്തടിസ്ഥാനത്തില്‍ ? സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Save your stories

Sign in