Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Omar Abdullah| സുരക്ഷാവിലക്ക് ലംഘിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; മതില്‍ ചാടി രക്തസാക്ഷി മണ്ഡപത്തില്‍ പ്രാര്‍ത്ഥന നടത്തി

Omar Abdullah| സുരക്ഷാവിലക്ക് ലംഘിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; മതില്‍ ചാടി രക്തസാക്ഷി മണ്ഡപത്തില്‍ പ്രാര്‍ത്ഥന നടത്തി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം മസാര്‍-ഇ-ഷുഹദയുടെ (രക്തസാക്ഷി മണ്ഡപം) മതില്‍ ചാടിക്കടന്ന് പ്രാര്‍ത്ഥന നടത്തി. 1931ല്‍ മഹാരാജാ ഹരിസിംഗിന്റെ ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ചുകൊന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ജൂലൈ 13 കശ്മീരില്‍ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം, ഈ ദിനം പൊതു അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും, അനുസ്മരണ ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ വര്‍ഷവും അനുസ്മരണ പരിപാടികള്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു . ഇതിനെതിരെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തിയെയും സജ്ജാദ് ലോണിനെയും സാര്‍-ഇ-ഷുഹദ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയാനായി വീട്ടുതടങ്കലിലാക്കിയെന്ന് ഇരുവരും ആരോപിച്ചു

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in