Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പ്രാക്ക്' പുറത്തിറങ്ങി; സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' സെപ്റ്റംബര്‍ 18-ന് തിയേറ്ററുകളിലേക്ക്

'പ്രാക്ക്' പുറത്തിറങ്ങി; സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' സെപ്റ്റംബര്‍ 18-ന് തിയേറ്ററുകളിലേക്ക്

സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'പ്രാക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന് മുജീബ് മജീദ് സംഗീതം പകര്‍ന്നിരിക്കുന്നു. ശ്യാം മുരളീധരന്‍, നിലീന്‍ സാന്ദ്ര എന്നിവരുടെ വരികള്‍ക്ക് ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവരും കോറസ് ഗായകരും ചേര്‍ന്നാണ് ആലാപനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ. നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബര്‍ 18-ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.

അഖില ഭാര്‍ഗവന്‍ നായികയാകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നടി നിലീന്‍ സാന്ദ്രയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും 'കാതങ്ങള്‍ ദൂരെ' എന്ന ആദ്യ മെലഡി ഗാനവും മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലും ചിത്രത്തിന്റെ കഥാ അന്തരീക്ഷം വ്യക്തമാക്കുന്ന രീതിയിലുമാണ് 'പ്രാക്ക്' എന്ന രണ്ടാം ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

കോമയില്‍ നിന്ന് ഉണരുന്ന പ്രധാന കഥാപാത്രത്തിന് 'സൂപ്പര്‍ ഹിയറിങ്' എന്ന അസാധാരണ കേള്‍വിശക്തി ലഭിക്കുന്നതും, തുടര്‍ന്ന് ഒരു സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന രസകരവും ആവേശകരവുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം. അതിനാല്‍ തന്നെ ശബ്ദ രൂപകല്‍പ്പനയ്ക്കും സൗണ്ട് മിക്‌സിങ്ങിനും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചിത്രം സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

വെത്യസ്തമായ ലുക്കില്‍ ഷറഫുദീനും സംഗീത് പ്രതാപും എത്തുന്ന ചിത്രത്തില്‍ കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍. കൃഷ്ണ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അഖില്‍ സേവ്യര്‍ ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിക്‌സണ്‍ ജോര്‍ജ്ജ് ആണ്. ചിത്രത്തിന്റെ സംഗീത അവകാശം തിങ്ക് മ്യൂസിക്കും, കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസും, ഓവര്‍സീസ് അവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സും സ്വന്തമാക്കി.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in