Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൂപ്പർ ഹിയറിങ് ശേഷിയുമായി സംഗീത് പ്രതാപും ഷറഫുദ്ദീനും: ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18-ന്

സൂപ്പർ ഹിയറിങ് ശേഷിയുമായി സംഗീത് പ്രതാപും ഷറഫുദ്ദീനും: ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18-ന്

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തുന്നു. അഖിലാ ഭാർഗവൻ നായികയായി എത്തുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസ് ആണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

അഭിനേത്രിയായ നിലീൻ സാന്ദ്രയാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അതിമാനുഷികമായ കേൾവിശക്തി (സൂപ്പർ ഹിയറിങ്) ലഭിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരവും സംഭവബഹുലവുമായ മുഹൂർത്തങ്ങളാണ് ശ്യാമിൻ ഗിരീഷ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ സേവ്യറും എഡിറ്റിങ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. മുജീബ് മജീദ് സംഗീതവും നിക്സൺ ജോർജ് സൗണ്ട് ഡിസൈനും നൽകിയിരിക്കുന്നു. റോണക്സ് സേവ്യർ മേക്കപ്പും ആരതി ഗോപാൽ വസ്ത്രലങ്കാരവും മനോജ് പൂങ്കുന്നം പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. അപ്പുണ്ണി സാജനാണ് കലാസംവിധാനം. വിഷ്ണു ദേവ്, അജിത് ജോസ് എന്നിവർ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർമാരായും മുബീൻ റാഫി അസ്സോസിയേറ്റ് ഡയറക്ടറായും അമൃത മോഹൻ പ്രോജക്ട് ഡിസൈനറായും അണിനിരക്കുന്നു.

വിഎഫ്എക്സ് വിഭാഗം പ്രൊമൈസ് വിഎഫ്എക്സ്, മാർജ്ജാര വിഎഫ്എക്സ് എന്നിവർ ചേർന്ന് കൈകാര്യം ചെയ്യുന്നു. വിശോക് കളത്തിൽ അസ്സോസിയേറ്റ് ക്യാമറാമാനും ബിബിൻ സേവ്യർ ഫിനാൻസ് കൺട്രോളറുമാണ്. സിനറ്റ് സേവ്യർ സ്റ്റിൽസും, ആൽബിൻ ഷാജി, ഷഫീഖ് എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരുമായി പ്രവർത്തിക്കുന്നു. ഡിസൈനുകൾ യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ദി പ്ലോട്ട് പിക്ചേഴ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ, പി.ആർ.ഒ എ.എസ് ദിനേശ് എന്നിവരുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in