Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിഎസ്എൽവിക്ക് കാലിടറുന്നു; പിഎസ്എൽവി-സി62 ദൗത്യം പരാജയം; ഐഎസ്ആർഒയ്ക്ക് തുടർച്ചയായ രണ്ടാം പരാജയം

പിഎസ്എൽവിക്ക് കാലിടറുന്നു; പിഎസ്എൽവി-സി62  ദൗത്യം പരാജയം; ഐഎസ്ആർഒയ്ക്ക് തുടർച്ചയായ രണ്ടാം പരാജയം

ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ ചരിത്രത്തിൽ ഇതാദ്യമായി തുടർച്ചയായ രണ്ടാം തിരിച്ചടി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 10.17-ന് കുതിച്ചുയർന്ന പിഎസ്എൽവി-സി62 റോക്കറ്റാണ് വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ സാങ്കേതിക തകരാർ നേരിട്ടത്. 2025 മേയ് മാസത്തിൽ നടന്ന വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. 'അന്വേഷ' ഉപഗ്രഹം അടക്കം 16 പേലോഡുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ ഐഎസ്ആർഒ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

 റോക്കറ്റിന്റെ മൂന്നാം ഭാഗം വേർപെട്ടതിന് പിന്നാലെയാണ് സാങ്കേതിക പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. ഇതോടെ റോക്കറ്റിന്റെ സഞ്ചാരപാത മാറിയതായും അദ്ദേഹം വ്യക്തമാക്കി. റോക്കറ്റിൽ നിന്നുള്ള ഡാറ്റകൾ നിലവിൽ വിശകലനം ചെയ്തു വരികയാണ്. കഴിഞ്ഞ വർഷം നടന്ന സി-61 വിക്ഷേപണത്തിലും സമാനമായ സാങ്കേതിക തകരാറാണ് സംഭവിച്ചത്. തുടർച്ചയായ പരാജയങ്ങൾ ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in