Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐ.എസ്.ആര്‍.ഒയ്ക്ക് വീണ്ടും ചരിത്രനേട്ടം: ജിഎസ്എല്‍വി-എഫ് 17 വിക്ഷേപണം വിജയകരം

ഐ.എസ്.ആര്‍.ഒയ്ക്ക് വീണ്ടും ചരിത്രനേട്ടം: ജിഎസ്എല്‍വി-എഫ് 17 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-05 നെയും വഹിച്ച് ഐ.എസ്.ആര്‍.ഒയുടെ GSLV-F17 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2:55 നായിരുന്നു റോക്കറ്റ് കുതിച്ചുയര്‍ന്നത്. വിക്ഷേപണം പൂര്‍ത്തിയായി മിനിറ്റുകള്‍ക്കകം തന്നെ EOS-05 ഉപഗ്രഹത്തെ ലക്ഷ്യമിട്ട സബ്-ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ (Sub-GTO) കൃത്യമായി എത്തിക്കാന്‍ റോക്കറ്റിന് സാധിച്ചു.  

GSLV-F17 വാഹനം ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-05 നെ (ജിഒ-ഇമേജിങ് സാറ്റലൈറ്റ്) വിജയകരമായും കൃത്യതയോടെയും നിശ്ചിത ഭ്രമണപഥത്തില്‍ ഇന്‍ജക്റ്റ് ചെയ്തതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജി.എസ്.എല്‍.വി ശ്രേണിയിലെ 19-ാമത് വിക്ഷേപണ ദൗത്യമാണിത്. ജി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് ഒരു ജി.ടി.ഓ അല്ലെങ്കില്‍ സബ്-ജി.ടി.ഓ ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് EOS-05 എന്ന് മിഷന്‍ ഡയറക്ടര്‍ തോമസ് കുര്യന്‍ വ്യക്തമാക്കി. വിക്ഷേപണം ഏതാനും മിനിറ്റുകള്‍ മാത്രമാണ് നീണ്ടുനിന്നതെങ്കിലും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കഠിനാധ്വാനമാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിയില്‍ നിന്ന് ഏകദേശം 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോസിന്‍ക്രണസ് ഭ്രമണപഥത്തില്‍ നിന്നാണ് ഈ ഉപഗ്രഹം ഇന്ത്യയുടെ സമഗ്ര ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നത്. റിയല്‍ ടൈം ഇമേജിങ് ശേഷിയുള്ള ഈ ഉപഗ്രഹം വഴി കാലാവസ്ഥാ വ്യതിയാനങ്ങള്‍, ദുരന്ത നിരീക്ഷണം, കൃഷി, വനം എന്നിവയുടെ തത്സമയ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാകും. വിസിബിള്‍, ഇന്‍ഫ്രാറെഡ്, മള്‍ട്ടിസ്‌പെക്ട്രല്‍, ഹൈപ്പര്‍സ്‌പെക്ട്രല്‍ ബാന്‍ഡുകളില്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ശേഷിയുള്ള ക്യാമറ സംവിധാനങ്ങളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്

ഇന്ത്യയുടെ ഏറ്റവും വലിയ വിക്ഷേപണ വാഹനങ്ങളിലൊന്നായ GSLV-F17 ന് 51.7 മീറ്റര്‍ ഉയരവും 420.5 ടണ്‍ ലിഫ്റ്റ്-ഓഫ് ഭാരവുമുണ്ട്. ഐ.എസ്.ആര്‍.ഒയുടെ ഈ വന്‍ നേട്ടത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ ശേഷി പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും ആഗോള ബഹിരാകാശ ശക്തിയെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഇത് കൂടുതല്‍ ഉറപ്പിക്കുമെന്നും അദ്ദേഹം എക്‌സില്‍ (X) കുറിച്ചു.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Save your stories

Sign in