Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

IRAN-ISRAEL| ഇറാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; യുഎസ് ഇടപെടലില്ല; ഇസ്രോയേലില്‍ അടിയന്തരാവസ്ഥ

IRAN-ISRAEL| ഇറാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; യുഎസ് ഇടപെടലില്ല; ഇസ്രോയേലില്‍ അടിയന്തരാവസ്ഥ
ഇറാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ടെഹ്‌റാന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആണവ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നതെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ പതിനഞ്ച് ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ ഇറാന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ആക്രമണത്തില്‍ യുഎസ് ഇടപെടലിലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇറാനില്‍ ഇസ്രയേല്‍ ആക്രണം നടത്തുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ നിന്നു ചില ജീവനക്കാരെ ഒഴിപ്പിക്കാന്‍ പെന്റഗണ്‍ അനുമതി നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്നു സൈനിക കുടുംബാം?ഗങ്ങള്‍ക്കു പിന്‍മാറാനുള്ള അനുമതിയും പെന്റ?ഗണ്‍ നല്‍കിയിരുന്നു. മേഖലയിലുടനീളം സൈനിക സംഘര്‍ഷ സാധ്യത ഉടരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ മുന്‍കരുതലുകള്‍ പെന്റഗണ്‍ ശക്തമാക്കിയത്. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രോയേലിനു നേരെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉടനുണ്ടാകുമെന്ന് കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേലുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂര്‍ണ്ണ ജാഗ്രതയിലാണെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in