Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഞ്ചാം കപ്പൽ പടയ്ക്ക് നേരെയും ഇസ്രയേലിലേക്കും ഇറാന്‍റെ മിസൈൽ ആക്രമണം, പശ്ചിമേഷ്യ യുദ്ധക്കളമോ?

അഞ്ചാം കപ്പൽ പടയ്ക്ക് നേരെയും ഇസ്രയേലിലേക്കും ഇറാന്‍റെ മിസൈൽ ആക്രമണം,   പശ്ചിമേഷ്യ യുദ്ധക്കളമോ?

ഇറാന്റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക്.ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണംനടത്തിയത്.

ഇസ്രയേലിലേക്കും ഇറാൻ ആക്രമിച്ചു.ഇസ്രായേൽ പ്രതിരോധ സേന തന്നെയാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതായും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

75ലേറെ മിസൈലുകൾ ഇറാൻ ഇസ്രയേലിലേക്ക് തൊടുത്തു വിട്ടു .ഒരേസമയം കൂട്ടമായി മിസൈലുകൾ തൊടുക്കുന്ന രീതിയാണ് ഇത്തവണയും ഇറാൻ സ്വീകരിച്ചിരിക്കുന്നത്.ഇസ്രായേൽ ആകാശത്തുവച്ച് തന്നെ മിസൈലുകളെ തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇസ്രയേൽ എയർഫോഴ്സും വ്യോമപ്രതിരോധ സംവിധാനമായ 'അയൺ ഡോമും' സജീവമായി രംഗത്തുണ്ട്.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഓഫീസിന് തൊട്ടടുത്തായിരുന്നു സ്‌ഫോടനം നടന്നത്. ഇറാൻ‌ പ്രത്യാക്രമണം നടത്തിയതോടെ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

 

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in