Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്‍ഡോര്‍ മലിനജല ദുരന്തം: മരണം 15 ആയി; മുന്നൂറോളം പേര്‍ ആശുപത്രിയില്‍

ഇന്‍ഡോര്‍ മലിനജല ദുരന്തം: മരണം 15 ആയി; മുന്നൂറോളം പേര്‍ ആശുപത്രിയില്‍
ഇന്‍ഡോര്‍: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയുള്ള ഇന്‍ഡോറില്‍ മലിനജലം ഉള്ളില്‍ച്ചെന്ന് മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 15 പേര്‍ മരിച്ചതായി പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും, 10 മരണം സ്ഥിരീകരിച്ചതായി ഇന്‍ഡോര്‍ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ് അറിയിച്ചു. അതേസമയം നാല് മരണം മാത്രമാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഭഗീരഥ്പുര പോലീസ് ഔട്ട്പോസ്റ്റിന് സമീപത്തെ പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് അപകടത്തിന് കാരണമായത്. പൈപ്പിന് സമീപമുള്ള ശുചിമുറിയിലെ മാലിന്യം കുടിവെള്ളവുമായി കലര്‍ന്നതാണ് സ്ഥിതി വഷളാക്കിയത്. ഇന്‍ഡോര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ജലം മലിനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് 1400-ഓളം പേര്‍ ചികിത്സ തേടി. നിലവില്‍ 272 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി. അഡീഷണല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റി. കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി മൂന്ന് അഡീഷണല്‍ കമ്മീഷണര്‍മാരെക്കൂടി പുതുതായി നിയോഗിച്ചിട്ടുണ്ട്.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in