Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം; ഇന്ത്യന്‍ കേണലും രണ്ട് ജവാന്മാരും വീരമൃത്യു വരിച്ചു; നയതന്ത്രചർച്ച അനിവാര്യമെന്ന് എ കെ ആൻറണി

ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം; ഇന്ത്യന്‍ കേണലും രണ്ട് ജവാന്മാരും വീരമൃത്യു വരിച്ചു; നയതന്ത്രചർച്ച അനിവാര്യമെന്ന് എ കെ ആൻറണി
ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം. ഒരു കേണലും രണ്ട് സൈനികരും വീരമൃത്യു വരിച്ചു. പ്രശ്‌നപരിഹാരത്തിനായി ഇരുസേനകളും ചർച്ച ആരംഭിച്ചു. ഗൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു പ്രകോപനമുണ്ടായത്. ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ 1975നുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ഭാഗത്ത് ജീവഹാനി ഉണ്ടാകുന്നത്. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യാ​യ ല​ഡാ​ക്കി​ലെ ഗാ​ൽ​വാ​ൻ താ​ഴ്വ​ര​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​രു സേ​ന​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ അ​തി​ർ​ത്തി​യി​ൽ ഗ​ൽ​വാ​ൻ താ​ഴ്വ​ര​യി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള ഇ​ൻ​ഫ​ൻ​ട്രി ബ​റ്റാ​ലി​യ​ന്‍റെ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​റാ​ണു വീരമൃത്യു വരിച്ച കേ​ണ​ൽ. ഇന്ത്യ ചൈന അതിർത്തിയിൽ മൂന്ന് സൈനികരുടെ ജീവനുകൾ പൊലിഞ്ഞ പശ്ചാത്തലത്തിൽ ഇനി സൈനികചർച്ചയല്ല മറിച്ച് നയതന്ത്രചർച്ച അനിവാര്യമാണെന്ന് മുൻ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആൻറണി പറഞ്ഞു. ചൈനക്ക് ഗൂഢലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചൈനയ്ക്ക് അതിർത്തിരേഖ സംബന്ധിച്ചുള്ള വെറും തർക്കം മാത്രമല്ല ഉള്ളത്. ഇത് സംബന്ധിച്ച് കേന്ദ്രം വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in