Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യ–സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; വിജയവഴിയിലേക്ക് മടങ്ങാൻ ശ്രേയസ് അയ്യർക്കും സംഘത്തിനും നിർണായക പോരാട്ടം

ഇന്ത്യ–സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; വിജയവഴിയിലേക്ക് മടങ്ങാൻ ശ്രേയസ് അയ്യർക്കും സംഘത്തിനും നിർണായക പോരാട്ടം

ഹരാരെ: തുടർച്ചയായ ടി20 പരമ്പര തോൽവികളുടെ നിരാശ മറികടന്ന് വിജയവഴിയിലേക്ക് തിരിച്ചെത്താനുറച്ച് ടീം ഇന്ത്യ ഇന്ന് സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം ഹരാരെ സ്പോർട്സ് ക്ലബിൽ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ആരംഭിക്കും.

അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകളിൽ സമ്പൂർണ തോൽവി വഴങ്ങിയതിന്റെ സമ്മർദവുമായാണ് ഇന്ത്യ സിംബാബ്‌വെയിലെത്തുന്നത്. പുതിയ നായകൻ ശ്രേയസ് അയ്യറുടെ നേതൃത്വത്തിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്ക് വിജയിക്കാനായിട്ടില്ല. അയർലൻഡിനെതിരെ 0-2നും ഇംഗ്ലണ്ടിനെതിരെ 0-4നും പരമ്പര നഷ്ടമായതോടെ ഈ പരമ്പര അയ്യർക്കും ടീമിനും നിർണായകമായി മാറിയിരിക്കുകയാണ്.

ഓപ്പണിംഗ് കൂട്ടുകെട്ടിൽ ആശയക്കുഴപ്പം

ഇന്ത്യൻ ടീമിന്റെ പ്രധാന തലവേദന ഓപ്പണിംഗ് കോമ്പിനേഷനാണ്. ആക്രമണോത്സുക ബാറ്റർ അഭിഷേക് ശർമ ഓപ്പണറായി ഉറപ്പായിരിക്കെ, അദ്ദേഹത്തോടൊപ്പം ഇന്നിങ്‌സ് തുറക്കുക കൗമാരതാരം വൈഭവ് സൂര്യവംശിയാണോ, പ്രഭ്സിമ്രാൻ സിങ്ങാണോ എന്നതാണ് പ്രധാന ചർച്ച.

മലയാളി താരം സഞ്ജു സാംസണിന് വിശ്രമം അനുവദിച്ചതിനെ തുടർന്ന് ഐപിഎല്ലിൽ ശ്രേയസ് അയ്യറുടെ നേതൃത്വത്തിലുള്ള പഞ്ചാബ് കിങ്സിനായി തിളങ്ങിയ പ്രഭ്സിമ്രാൻ സിങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിൽ വലിയ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും യുവതാരം വൈഭവ് സൂര്യവംശിക്ക് തന്നെ വീണ്ടും അവസരം നൽകാനാണ് ടീം മാനേജ്മെന്റ് സാധ്യത കാണുന്നത്.

ബാറ്റിങ് നിരയിൽ പ്രതീക്ഷകൾ

വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ഇറങ്ങുമെന്നാണ് സൂചന. നായകൻ ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്യും. മധ്യനിരയിൽ തിലക് വർമ, ശിവം ദുബെ, റിങ്കു സിങ് എന്നിവർ ഫിനിഷർമാരുടെ റോളിൽ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.

ബൗളിങ് നിരയിൽ യുവതാരങ്ങൾക്ക് അവസരം

സ്പിൻ വിഭാഗത്തിൽ ഹർഷ് ദുബെയും രവി ബിഷ്‌ണോയിയും തമ്മിൽ മത്സരമുണ്ടെങ്കിലും ഹർഷ് ദുബെയ്ക്ക് മുൻതൂക്കം ലഭിച്ചേക്കും. പേസ് നിരയിൽ ഐപിഎല്ലിൽ ശ്രദ്ധേയ പ്രകടനം നടത്തിയ അശോക് ശർമ, യഷ് ഠാക്കൂർ, പ്രിൻസ് യാദവ് എന്നിവർക്ക് അവസരം ലഭിക്കാനാണ് സാധ്യത. യുവ പേസർ മായങ്ക് യാദവിനെയും പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചേക്കും.

.


Related articles

See all
Popular News

സിക്സറടിച്ചാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ്! വിൻഡീസിനെതിരെ അപൂർവ്വ റെക്കോർഡുമായി നമൻ ധീർ

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

സ്പെയിനിന് തിരിച്ചടി ;സമ്മാനത്തുകയുടെ 30 ശതമാനം വരെ യു.എസ് ഈടാക്കിയേക്കും

Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Save your stories

Sign in