Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ചൈനീസ് ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി പോരാടും; ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തിട്ടുണ്ടോയെന്നും രാഹുല്‍ ഗാന്ധി

ചൈനീസ് ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി പോരാടും; ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തിട്ടുണ്ടോയെന്നും രാഹുല്‍ ഗാന്ധി
  ചൈനീസ് ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് രാഹുല്‍ ഗാന്ധി. ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. https://twitter.com/RahulGandhi/status/1275259004738957312
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ ദിവസവും   രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.  സംഘര്‍ഷത്തിനിടയിലും ചൈന എന്തിനാണ് നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.
'നമ്മുടെ സൈനികരെ വധിച്ചത് ചൈനയാണ്, നമ്മുടെ ഭൂമി കവര്‍ന്നത് ചൈനയാണ്. എന്നിട്ടും മോദിയെ ചൈന പുകഴ്ത്തുന്നത് എന്തിന്?' എന്ന് ചോദിച്ചുള്ള ട്വീറ്റില്‍ മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍ എന്ന ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയും ചേര്‍ത്തിട്ടുണ്ട്. ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ തുടര്‍ച്ചയായ വിമര്‍ശങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. നേരത്തെ ചൈനയോട്  മൃദുസമീപനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് 'സറണ്ടര്‍ മോദി' എന്ന് നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു.
ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആരും വന്നിട്ടില്ലെന്നും ഒരു പോസ്റ്റും ആരു കയ്യേറിയിട്ടില്ലെന്നും പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നുമായിരുന്നു ഇതിനു മറുപടിയായി രാഹുല്‍ ഗാന്ധി ചോദിച്ചത്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in