Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിയോടുള്ള അവഹേളനം: രാഹുല്‍ ഗാന്ധി

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിയോടുള്ള അവഹേളനം: രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിയോടുള്ള അവഹേളനമെന്ന് രാഹുല്‍ ഗാന്ധി. പാർലമെന്‍റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാൽ നിർമ്മിച്ചതാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. "പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനും ചടങ്ങില്‍ പങ്കെടുക്കാനും രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിക്ക് അപമാനമാണ്. പാർലമെന്‍റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാൽ നിർമ്മിച്ചതാണ്" - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അതേസമയം പുതിയ പാര്‍ലമെന്‍റ് മന്ദിരം രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിഷേധം കനക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in