Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഡിജിപി തെറിക്കുമോ? എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് സമര്‍പ്പിക്കും

എഡിജിപി തെറിക്കുമോ? എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് സമര്‍പ്പിക്കും
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാനപൊലീസ് മേധാവി ഇന്ന് വൈകീട്ട് സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോഗം. പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിന്മേലുള്ളതാണോ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി സംബന്ധിച്ച റിപ്പോര്‍ട്ടാണോ സമര്‍പ്പിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നല്‍കിയിരുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഒരു മാസം എന്ന കാര്യം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in