Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആവേശമായി 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവന്റ്; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സെപ്റ്റംബര്‍ 3-ന് തീയേറ്ററുകളിലേക്ക്

ആവേശമായി 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവന്റ്; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സെപ്റ്റംബര്‍ 3-ന് തീയേറ്ററുകളിലേക്ക്

കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ 'ഐ ആം ഗെയിം' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇവന്റ് കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ നടന്നു. ദുല്‍ഖര്‍ സല്‍മാന്റെ 40-ാമത്തെ ചിത്രമായ 'ഐ ആം ഗെയിം' സെപ്റ്റംബര്‍ 3-ന് ആഗോളതലത്തില്‍ തീയേറ്ററുകളിലെത്തും.

ബുക്ക് മൈ ഷോ വഴി നല്‍കിയ സൗജന്യ പാസുകളിലൂടെയാണ് കാണികള്‍ക്ക് പ്രവേശനം ഒരുക്കിയിരുന്നത്. പ്രശസ്ത ഗായകരായ വേടന്‍, അര്‍മാന്‍ മാലിക്, സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് എന്നിവരുടെ സംഗീത വിരുന്നും അണിയറപ്രവര്‍ത്തകരുടെ സാന്നിധ്യവും ചടങ്ങിന് ആവേശം പകര്‍ന്നു. ചിത്രത്തിലെ ജനപ്രിയ ഗാനമായ 'ലൂസര്‍' വേദിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ലൈവായി ആലപിച്ചത് വലിയ കയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 12.5 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് സീ മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് എത്തുന്നത്. 'ആര്‍.ഡി.എക്‌സ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. സംഭാഷണം: സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ്.

തെന്നിന്ത്യയിലുടനീളം നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിംഗ് ചമന്‍ ചാക്കോയും നിര്‍വ്വഹിക്കുന്നു. അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പിആര്‍ഒ: ശബരി.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in