Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പല്ലിലെ മഞ്ഞനിറം മാറി തൂവെള്ളയാകണോ? കൺമുന്നിലുള്ള ഈ 3 സാധനങ്ങൾ മതി!

പല്ലിലെ മഞ്ഞനിറം മാറി തൂവെള്ളയാകണോ? കൺമുന്നിലുള്ള ഈ 3 സാധനങ്ങൾ മതി!

പല്ലിന്റെ മഞ്ഞനിറം അകറ്റി തൂവെള്ള നിറമാകാനും പല്ലുകളുടെ ആരോഗ്യം നിലനിർത്താനും വീട്ടിൽ നമ്മുടെ കൺമുന്നിലുള്ള ചില സാധനങ്ങൾ സഹായിക്കുമെന്ന് അറിയാമോ? വലിയ ചെലവില്ലാതെ പല്ലിന്റെ ആരോഗ്യം തിരികെ പിടിക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.

1. ബേക്കിംഗ് സോഡ :

സോഡിയം ബൈകാർബണേറ്റ് എന്ന ബേക്കിംഗ് സോഡ ഒരൽപം എടുത്ത് അതിൽ വെള്ളം ചേർത്ത് പൽപ്പൊടി കൊണ്ട് തേക്കും പോലെ പല്ല് തേച്ചുനോക്കാം. എന്നാൽ ഇത് നേരിയ അളവിലേ ഉപയോഗിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അത് പല്ലിലെ ഇനാമലിനെ തകർക്കാൻ കാരണമാകും.

2. വെളിച്ചെണ്ണ കവിൾകൊള്ളുക:

വെളിച്ചെണ്ണ വായിലൊഴിച്ച് കവിൾകൊള്ളുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കാരണം പല്ല് കേടാകില്ല. അതിലടങ്ങിയിരിക്കുന്ന ലൗറിക് ആസിഡ് മോണയിലെ വീക്കം തടയുകയും പല്ലുകളിൽ മഞ്ഞ നിറത്തിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും.

3. പഴങ്ങളും പച്ചക്കറികളും :

കറുമുറ ശബ്ദത്തിൽ കടിച്ചുതിന്നാവുന്ന ചില പച്ചക്കറികളും പഴങ്ങളും പല്ലിലെ ബാക്ടീരിയയുടെ നിർമ്മാണം തടയാൻ സഹായിക്കും. കാരറ്റ്, ആപ്പിൾ പോലുള്ളവ കഴിക്കുന്നത് വായിൽ കൂടുതൽ ഉമിനീർ ഉൽപാദിപ്പിക്കാൻ കാരണമാകും. ഇതിനൊപ്പം ഇവ ചവയ്ക്കുമ്പോൾ വായ്ക്കുള്ളിൽ മൃദുവായി ഉരസുകയും പല്ലിൽ അടിഞ്ഞുകൂടിയ കറകൾ അകലുകയും ചെയ്യും.


ഏറെ നിറങ്ങൾ ചേർത്ത ഫ്രൂട്ട് ഡ്രിങ്കുകൾ, ചായ, കാപ്പി എന്നിവയുടെ ഉപയോഗം, സിഗരറ്റ് ഉപയോഗം, ആഹാരശേഷവും വായ കഴുകാത്ത സ്വഭാവം, പാരമ്പര്യം തുടങ്ങി പല കാരണങ്ങളാൽ പല്ലിന് മഞ്ഞനിറം കൂടുതലായി വരാം. എന്നാൽ, ഇത്തരം പ്രശ്നങ്ങളിൽ സ്വയം പരിഹാരം കണ്ടെത്തുന്നതിന് മുൻപായി ഒരു വിദഗ്ദ്ധോപദേശം തേടുകയാണ് ആദ്യം ചെയ്യേണ്ടത്.


Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

അർബുദ മരുന്നുകളുടെ ലാഭപരിധി 30%, മറ്റു മരുന്നുകളോ? മരുന്നുവിലയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത്...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ...

Save your stories

Sign in