Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ്പിച്ചു

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള ഓര്‍ത്തോപീഡിക് അസോസിയേഷനും തിരുവനന്തപുരം ഓര്‍ത്തോപീഡിക് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'CALLUS 2026' സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദഗ്ധരുടെ മാരത്തണ്‍ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 6.00 മണിക്ക് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍. ബി. കൃഷ്ണ IPS മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.   

ശാരീരികക്ഷമത നിലനിര്‍ത്തേണ്ടതിന്റെയും ആരോഗ്യകരമായ ജീവിതശൈലി പുലര്‍ത്തേണ്ടതിന്റെയും സന്ദേശം സമൂഹത്തിന് നല്‍കാനാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്റമ്പതോളം ഓര്‍ത്തോപീഡിക് സര്‍ജന്മാരും വിദഗ്ധരും ഓട്ടത്തില്‍ പങ്കാളികളായി.

കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുബിന്‍ സുഗത്, സെക്രട്ടറി ഡോ. അന്‍സു ആനന്ദ് എ., ട്രഷറര്‍ ഡോ. റിയാസ് അലി ആര്യാടന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം ഓര്‍ത്തോപീഡിക് സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് ഡോ. സതീഷ് കുമാര്‍, സെക്രട്ടറി ഡോ. കൈസര്‍ എനിസ്, ട്രഷറര്‍ ഡോ. സഗീര്‍ എന്നിവരും സഹകരിച്ചു. CALLUS സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജിജു എ. നുമാന്‍, സെക്രട്ടറി ഡോ. സതീഷ് കുമാര്‍, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. നാരായണന്‍ എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.


Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

അർബുദ മരുന്നുകളുടെ ലാഭപരിധി 30%, മറ്റു മരുന്നുകളോ? മരുന്നുവിലയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത്...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Save your stories

Sign in