Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഒരു പ്രതി കൂടി പിടിയില്‍; പിടിയിലായത് ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കവെ

തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഒരു പ്രതി കൂടി പിടിയില്‍; പിടിയിലായത് ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കവെ
  തിരുവല്ലയിലെ സ്പായില്‍ നടന്ന കൂട്ടബലാത്സംഗക്കേസിലെ അവസാന പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞാടി സ്വദേശിയായ ഷിന്റോ പി സണ്ണി (31) ആണ് ചങ്ങനാശ്ശേരിയില്‍ വെച്ച് പിടിയിലായത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട ഏഴ് പ്രതികളും പൊലീസ് കസ്റ്റഡിയിലായി. കേസില്‍ നേരത്തെ ആറ് പ്രതികളുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഒന്നാം പ്രതി മരണ സുബിനെ ചോദ്യം ചെയ്തപ്പോഴാണ് ഷിന്റോയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. പ്രതിയുടെ മൊഴി ലഭിച്ചതിന് പിന്നാലെ സ്പായിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു. കൃത്യത്തില്‍ ഷിന്റോയുടെ സാന്നിധ്യം ഉറപ്പാക്കിയതോടെയാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. കേരളം വിടാനായി ട്രെയിന്‍ കയറാനുള്ള തയ്യാറെടുപ്പിനിടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ ചങ്ങനാശ്ശേരിയില്‍ നിന്ന് പിടികൂടിയത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിലുള്ള വിരോധമാണ് സ്പായ്ക്ക് നേരെ ആക്രമണം നടത്താനും ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കാനും പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in