Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹൈടെക്ക് സ്കൂൾ പദ്ധതിയേയും സ്വര്‍ണ്ണക്കടത്തിന് മറയാക്കി ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

ഹൈടെക്ക് സ്കൂൾ പദ്ധതിയേയും സ്വര്‍ണ്ണക്കടത്തിന് മറയാക്കി ;  അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
  തിരുവനന്തപുരം: ഹൈടെക്ക് സ്കൂൾ പദ്ധതി ഉപയോഗിച്ച് സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസ് നിഷേപം സമാഹരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ലൈഫ് പദ്ധതി പോലെ ഹൈടെക് സ്‌കൂള്‍ നവീകരണ പദ്ധതിയേയും സ്വര്‍ണ്ണക്കടത്തിന് മറയാക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹെടെക് സ്‌കൂള്‍ നവീകരണം, ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതി, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ വാങ്ങലുകളും ഇടപാടുകളും വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു. കാലാവധി കഴിഞ്ഞതും ഇ-വേസ്റ്റ് കാറ്റഗറിയിൽ വരുന്ന ഉപകരണങ്ങളാണ് ഹൈടെക്ക് സ്കൂൾ പദ്ധതിയുടെ പേരിൽ വാങ്ങിയത്. ഇതിനെ കുറിച്ച് തടസ്സവാദം ഉന്നയിച്ച ഫിനാൻസ് ഓഫിസറെ മറികടന്ന് ഐ.റ്റി സെക്രട്ടറി ശിവശങ്കർ അധ്യക്ഷനായ സമിതി ഇതിനെ ഓവർ റൂള്‍ ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Save your stories

Sign in