Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; 800 താല്‍ക്കാലിക പെയിന്റര്‍മാര്‍ക്ക് ജോലി നഷ്ടമാകും

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; 800 താല്‍ക്കാലിക പെയിന്റര്‍മാര്‍ക്ക് ജോലി നഷ്ടമാകും
KSRTC കൊച്ചി : കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. 800 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. പെയിന്റര്‍ തസ്തികയില്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. താല്‍ക്കാലിക പെയിന്റര്‍മാരെ ഈ മാസം 30 നകം പിരിച്ചുവിടണം. പകരം പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍, താല്‍ക്കാലികക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാരായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഹൈക്കോടതി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംപാനല്‍ പെയിന്റര്‍മാരെയും പിരിച്ചുവിടാന്‍ കോടതി വിധി പുറപ്പെടുവിച്ചത്.

Related articles

See all
Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമ...

Popular News

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Save your stories

Sign in