Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

HIMACHAL FLOOD| ഹിമാചലില്‍ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം; വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു

HIMACHAL FLOOD| ഹിമാചലില്‍ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം; വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഷിംലയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്യുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്ത് നിരവധി റോഡുകള്‍ തകര്‍ന്നു. പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുകയും ജലവിതരണം തടസ്സപ്പെടുകയും ചെയ്തു. ഷിംലയിലെ പ്രാന്തപ്രദേശമായസഞ്ജൗളിക്ക് സമീപം കൂറ്റന്‍ മരം കടപുഴകി വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വനംവകുപ്പ് ടീമുകള്‍ മരങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തുടര്‍ച്ചയായ മഴ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും, പ്രത്യേകിച്ച് മരങ്ങള്‍ വീഴാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള വനപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കാനും അധികാരികള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, മഴക്കെടുതിയില്‍ 468 റോഡുകളും 676 ജലപദ്ധതികളും തടസ്സപ്പെട്ടു. 1199 വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. മരണസംഖ്യ 125 ആയി ഉയര്‍ന്നു, ഇതില്‍ 70 മരണങ്ങള്‍ വെള്ളപ്പൊക്കവും മഴയും മൂലവും 55 മരണങ്ങള്‍ റോഡപകടങ്ങള്‍ മൂലവുമാണ്.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Save your stories

Sign in