Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: ഇരട്ട ന്യൂനമര്‍ദ്ദ പാതിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ജാഗ്രതയുടെ ഭാഗമായി ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്: നിലവില്‍ രണ്ട് ന്യൂനമര്‍ദ്ദ പാത്തികളാണ് മഴയ്ക്ക് അനുകൂലമായി നിലനില്‍ക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തുടങ്ങി മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, കേരളം എന്നിവയ്ക്ക് മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്നതാണ് ഒന്നാമത്തെ ന്യൂനമര്‍ദ്ദ പാത്തി. തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് തുടങ്ങി കേരളം, തെക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലുള്ള ചക്രവാതചുഴി വരെ നീളുന്നതാണ് രണ്ടാമത്തെ ന്യൂനമര്‍ദ്ദ പാത്തി.

ഇവയ്ക്ക് പുറമെ, കേരളത്തില്‍ മെയ് 26-ഓടെ കാലവര്‍ഷം എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതില്‍ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഇപ്പോള്‍ മഴ ലഭിക്കുന്നത്.

Related articles

See all
Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍...

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആ...

Save your stories

Sign in