Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഫുള്‍ജാര്‍ സോഡയുടെ വില്‍പ്പന വൃത്തിഹീനമായി; പേരിന് നടപടിയെടുത്ത് ആരോഗ്യവിഭാഗം

ഫുള്‍ജാര്‍ സോഡയുടെ വില്‍പ്പന വൃത്തിഹീനമായി; പേരിന് നടപടിയെടുത്ത് ആരോഗ്യവിഭാഗം
കോഴിക്കോട്: കോഴിക്കോട് ബീച്ചിന്റെ പരിസരത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പ്പന നടത്തിയിരുന്ന ഫുള്‍ജാര്‍ സോഡ വില്‍പ്പന കേന്ദ്രത്തിനെതിരെ നടപടി. വൃത്തിഹീനമായ രീതിയില്‍ തയ്യാറാക്കി വിറ്റിരുന്ന ഫുള്‍ജാര്‍ സോഡ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രിയില്‍ ബീച്ചില്‍ ഫുള്‍ജാര്‍ സോഡ കഴിക്കാനെത്തിയ യുവാവ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാര്‍ നൈറ്റ് പട്രോളിങ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗമെത്തി സോഡ തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പിടിച്ചെടുത്തു. നഗരത്തില്‍ ഫുള്‍ജാര്‍ സോഡ വില്‍പ്പന നടത്തുന്ന മറ്റു കേന്ദ്രങ്ങളിലും ചൊവ്വാഴ്ച പരിശോധന നടത്തുമെന്നും വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി മുരളീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, ഇ പി ശൈലേഷ് തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

Related articles

See all
Popular News

കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമ...

Popular News

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Save your stories

Sign in