Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആശുപത്രികളിൽ മരുന്ന് ക്ഷാമം ഒഴിവാക്കാൻ ആരോഗ്യവകുപ്പ്; ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ആശുപത്രികളിൽ മരുന്ന് ക്ഷാമം ഒഴിവാക്കാൻ ആരോഗ്യവകുപ്പ്; ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുകളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാനും മരുന്ന് ക്ഷാമം പരിഹരിക്കാനുമായി നിര്‍ണായക നീക്കവുമായി ആരോഗ്യവകുപ്പ്. മരുന്നുകളുടെ വിതരണം നേരിട്ട് വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.   

ആശുപത്രി സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് സമിതിയുടെ ചുമതലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ആശുപത്രികളിലും അവശ്യമരുന്നുകളുടെ സ്റ്റോക്ക് ലഭ്യമാണോ, വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സമിതി നേരിട്ട് പരിശോധിക്കും. രോഗികള്‍ക്ക് മരുന്ന് ലഭിക്കാതെ ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും തരത്തിലുള്ള മരുന്ന് ക്ഷാമമോ വിതരണ തടസ്സങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കാന്‍ സമിതികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in