Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രധാനമന്ത്രി, നിങ്ങള്‍ക്ക് നാണമില്ലേ? സൈനികരുടെ ജീവന്‍ അപകടത്തിലാക്കുന്നതിന് കാരണം നിങ്ങളാണ്..

പ്രധാനമന്ത്രി, നിങ്ങള്‍ക്ക് നാണമില്ലേ? സൈനികരുടെ ജീവന്‍ അപകടത്തിലാക്കുന്നതിന് കാരണം നിങ്ങളാണ്..
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റായ പ്രചാരണത്തിനെതിരെ രൂക്ഷഭാഷയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. റഫേല്‍ ഇന്ത്യയില്‍ എത്താന്‍ വൈകുന്നതിന് കാരണം പ്രധാനമന്ത്രി മാത്രമാണ്. കാലഹരണപ്പെട്ട വിമാനങ്ങള്‍ ഉപയോഗിച്ച് വിങ് കമാന്റര്‍ അഭിനന്ദിനെപ്പോലുള്ള സൈനികര്‍ ജീവന്‍ അപകടപ്പെടുത്തുന്നതിന് കാരണം നിങ്ങളാണ്' രാഹുല്‍ഗാന്ധി പറഞ്ഞു. അഭിനന്ദനെ പോലുള്ളവര്‍ എന്തിനു ജീവന്‍ പണയം വയ്ക്കണം. 30,000 കോടി പ്രധാനമന്ത്രി മോഷ്ടിച്ചു സുഹൃത്തായ അനില്‍ അംബാനിക്കു നല്‍കിയതായും രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി. റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കില്‍ രാജ്യത്തിനു കുറച്ചുകൂടി നേട്ടമാകുമായിരുന്നെന്നു ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. റഫേലിന്റെ കുറവു രാജ്യം അറിയുന്നുണ്ട്. റഫേല്‍ കരാറില്‍ അഹന്തയുടെ രാഷ്ട്രീയമാണു രാജ്യത്തെ അപായപ്പെടുത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനു മറുപടിയായിരുന്നു രാഹുലിന്റെ ട്വീറ്റ് പ്രധാനമന്ത്രി കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് റാഞ്ചിയില്‍ രാഹുല്‍ പറഞ്ഞിരുന്നു. വ്യവസായികളുടെ 3.5 ലക്ഷം കോടി എഴുതിത്തള്ളിയ മോദി കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല. അധികാരത്തിലെത്തിയാല്‍ മിനിമം വേതനം ഉറപ്പു വരുത്തുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.

Related articles

See all
Popular News

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പും വര്‍ത്തമാനകാലത്തെ വെല്ലുവിളികളും

Popular News

അയോധ്യ രാമക്ഷേത്ര സംഭാവനക്കേസ്: മോദി പാർലമെന്റിൽ മറുപടി പറയണം; ആവശ്യവുമായി മല്ലികാർജുൻ ഖാർ...

Popular News

കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in