Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സോണിയാ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശം; അർണബ് ഗോസ്വാമിക്കെതിരെ പി സി വിഷ്ണുനാഥ് പരാതി നൽകി

സോണിയാ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശം; അർണബ് ഗോസ്വാമിക്കെതിരെ പി സി വിഷ്ണുനാഥ് പരാതി നൽകി
  കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമിക്കെതിരെ സമൂഹത്തിൽ സ്പർധയുണ്ടാക്കിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്‍റ് പി സി വിഷ്ണുനാഥ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ ഗോസ്വാമി നടത്തിയ അധിക്ഷേപകരമായ പരാമര്‍ശം ജനങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്നതാണെന്ന് വിഷ്ണുനാഥ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശിക്ഷാ നിയമം 117, 120 B, 153, 153 എ, 295 എ, 298, 500, 504, 505, 506, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66 എ എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പരാതി ഫയലിൽ സ്വീകരിച്ചു. മതസഹിഷ്ണുത നിലനിന്നു കാണാൻ ഉത്തരവാദപ്പെട്ട ഒരു പൗരനെന്ന നിലയിലാണ് താൻ പരാതി നൽകിയതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അർണബിനെതിരെ പ്രതിഷേധം ഉയരുകയാണെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. https://twitter.com/PCvishnunadh/status/1253255597144735744

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in