Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഹരിവരാസനം' സിനിമയുടെ പുതിയ ഷെഡ്യൂള്‍ പമ്പയില്‍ ആരംഭിച്ചു; പ്രധാന വേഷത്തില്‍ സൈജു കുറുപ്പും യോഗി ബാബുവും

'ഹരിവരാസനം' സിനിമയുടെ പുതിയ ഷെഡ്യൂള്‍ പമ്പയില്‍ ആരംഭിച്ചു; പ്രധാന വേഷത്തില്‍ സൈജു കുറുപ്പും യോഗി ബാബുവും

സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഹരിവരാസന'ത്തിന്റെ പുതിയ ഷെഡ്യൂള്‍ ചിത്രീകരണം പമ്പയില്‍ ആരംഭിച്ചു. തമിഴ് ജനപ്രിയ താരം യോഗി ബാബുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലക്കല്‍, പമ്പ, ത്രിവേണി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ സജീവമായി പുരോഗമിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് നായരാണ്. ഡോ. അമ്പാടിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നേരത്തെ ചിത്രീകരണാനുമതി വൈകിയതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് അജിത് വിനായക ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് സിനിമയുടെ തിരക്കഥ പൂര്‍ണ്ണമായി പരിശോധിച്ച ശേഷമാണ് ദേവസ്വം ബോര്‍ഡ് ചിത്രീകരണത്തിന് അനുമതി നല്‍കിയത്. കൂടാതെ വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള അനുമതിയും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കരസ്ഥമാക്കിയിട്ടുണ്ട്. ശബരിമലയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി സന്നിധാനത്തിന്റെയും പതിനെട്ടാം പടിയുടെയും കൂറ്റന്‍ സെറ്റ് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍മ്മിച്ചിരുന്നു. യഥാര്‍ത്ഥ സന്നിധാനത്തെ അനുസ്മരിപ്പിക്കുന്ന ഈ ഭീമന്‍ സെറ്റ് കാണാന്‍ നിരവധി ആളുകളാണ് തലസ്ഥാനത്ത് എത്തിയത്. 'മാളികപ്പുറം' സിനിമയ്ക്ക് ശേഷം രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

സജാദ് കാക്കു ഛായാഗ്രഹണവും അജീഷ് ഇടമണ്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രോജക്റ്റ് ഡിസൈനര്‍ ആര്‍. ജയചന്ദ്രനാണ്. ശശി പൊതുവാള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും രാഖില്‍ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിക്കുന്നു. സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും പാര്‍ഥന്‍ സി. ചീഫ് അസോസിയേറ്റ് ഡയറക്ടറായും ഹസ്സന്‍ വണ്ടൂര്‍ മേക്കപ്പും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പി.ആര്‍.ഒ പ്രതീഷ് ശേഖറാണ്.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in