Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെതിരായ കെ.എസ്.ടി.പി അഴിമതി: പ്രാഥമിക വിജിലൻസ് നടപടികൾ ആരംഭിച്ചു

ഗ്യാനേഷ് കുമാറിനെതിരായ കെ.എസ്.ടി.പി അഴിമതി: പ്രാഥമിക വിജിലൻസ് നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കെ.എസ്.ടി.പി (KSTP) അഴിമതി ആരോപണത്തിൽ പുനരന്വേഷണത്തിനായുള്ള പ്രാഥമിക നടപടികൾ വിജിലൻസ് ആരംഭിച്ചു. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറി. ഗ്യാനേഷ് കുമാർ 20 വർഷം മുൻപ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന റോഡ് നിർമ്മാണ അഴിമതിയിലും, കോൺട്രാക്ടിങ് കമ്പനിയായ പതിബെൽ കൺസോർഷ്യം മാനേജർ ലീ സി ബിന്റെ ആത്മഹത്യയിലുമാണ് കൂടുതൽ വിശദപരിശോധന നടക്കുക.

എം.സി റോഡിലെ 127 കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി നൽകിയ 215 കോടി രൂപയുടെ കരാറാണ് വിവാദത്തിന് ആധാരം. കമ്പനിയുടെ 17 കോടി രൂപയുടെ ബില്ലുകൾ തടഞ്ഞുവെച്ച് ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കമ്പനിയുടെ പ്രധാന ആരോപണം. സാമ്പത്തിക സമ്മർദ്ദത്തെ തുടർന്ന് പതിബെൽ ചീഫ് പ്രോജക്ട് എൻജിനീയർ ലീ സി ബിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പ്രതികൂട്ടിലാക്കുന്ന സുപ്രധാന വിവരങ്ങൾ ലീ സി ബിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപക പ്രക്ഷോഭം നടത്തുന്നതിനിടെയാണ് കേരളത്തിൽ വിജിലൻസ് അന്വേഷണം വീണ്ടും ഊർജ്ജിതമാകുന്നത്. കാര്യമായ കണ്ടെത്തലുകളില്ലാതെ പകുതിവഴിയിൽ നിലച്ച വിജിലൻസ് അന്വേഷണമാണ് സർക്കാരിന്റെ നിർദ്ദേശപ്രകാരം പുനരാരംഭിച്ചത്. 20 വർഷം പഴക്കമുള്ള കേസ് ആയതിനാൽ നിയമവശങ്ങൾ കൃത്യമായി പരിശോധിച്ച് കരുതലോടെ മുന്നോട്ടുപോകാനാണ് വിജിലൻസിന്റെ നീക്കം.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in