Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിലക്കയറ്റം തടയും, സൗജന്യ ചികിത്സയും വൈദ്യുതിയും; ഗുജറാത്തില്‍ ജനകീയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക

വിലക്കയറ്റം തടയും, സൗജന്യ ചികിത്സയും വൈദ്യുതിയും; ഗുജറാത്തില്‍ ജനകീയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക
  അഹമ്മദാബാദ്/ഗുജറാത്ത്: കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമായി ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക. വിലക്കയറ്റം തടയുമെന്നതാണ് ഗുജറാത്തിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസിന്‍റെ പ്രധാന വാഗ്ദാനം. 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കും. 3 ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും. അധികാരത്തിലെത്തിയാല്‍ മൊട്ടേരയിലെ സ്റ്റേഡിയത്തിന്‍റെ പേര് പഴയപടിയാക്കും എന്നുള്ളതാണ് മറ്റൊരു പ്രധാന വാഗ്ദാനം. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം പുതുക്കി പണിതപ്പോള്‍ അതിന് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് നാമകരണം നടത്തിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അതേസമയം തെരഞ്ഞെടുപ്പിനുള്ള ഏഴ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാം പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 96 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in