Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട് സർക്കാരിന്‍റെ പ്രതികാര നടപടി

അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട്  സർക്കാരിന്‍റെ പ്രതികാര നടപടി
തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട് സർക്കാരിന്‍റെ പ്രതികാര നടപടി. സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർ ഡോ. എബി ജോർജിനെയാണ് കാലാവധി കഴിയും മുൻപ് സർക്കാർ നീക്കിയത്. സോഷ്യല്‍ ഓഡിറ്റ് ഭരണസമിതിയുടെ അനുമതിയില്ലാതെ എബി ജോര്‍ജിനെ നീക്കിയത് ചട്ടലംഘനമാണെന്നും ആക്ഷേപമുണ്ട്. കാലവധി കഴിയും മുൻപാണ് തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് എബി ജോര്‍ജിനെ കിലയിലേക്ക് മടക്കിയയച്ച് ഉത്തരവിറങ്ങിയത്. തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തില്‍ നടന്ന വ്യാപക ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് സർക്കാരിന്‍റെ പ്രതികാര നടപടി. സോഷ്യല്‍ ഓഡിറ്റ് ഭരണസമിതിയുടെ അനുമതിയില്ലാതെ ഡയറക്ടറെ നീക്കിയത് ചട്ടലംഘനമാണെന്നും ആക്ഷേപമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ രാഷ്ട്രീയസമ്മര്‍ദങ്ങളുടെ ഫലം കൂടിയാണ് എബി ജോര്‍ജിന്‍റെ സ്ഥാനചലനം. സുതാര്യമായി ഓഡിറ്റിങ്ങ് നടത്തിയതോടെ തൊഴിലുറപ്പിന്‍റെ പേരിൽ നടക്കുന്ന വൻ ക്രമക്കേടുകൾ പുറത്തു വന്നിരുന്നു. ക്രമക്കേടിനു കൂട്ടുനിന്ന ഭരണ സമിതകൾക്കു നേരേയും വിമർശനം ഉയർന്നു. ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ളവരെയും തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കളെയും ഓഡിറ്റര്‍മാരായി നിയമിച്ചതും എബി ജോര്‍ജിനെ തിരായ അപ്രീതിക്കു കാരണമായി. തുടര്‍ന്ന് ഡിസംബര്‍ നാലിന് എബി ജോര്‍ജിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണസമിതിയുടെ അനുമതി വാങ്ങാതെയിറക്കിയ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ പതിനെട്ടാംതീയതി റദ്ദാക്കി. എന്നാല്‍ ഡയറക്ടറെ നീക്കുന്ന കാര്യം ജനുവരി 18ന് ചേര്‍ന്ന ഭരണസമിതിയെ അറിയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ഇറങ്ങിയ പുതിയ ഉത്തരവ്. അക്കൗണ്ടന്‍റ് ജനറല്‍ എസ്.സുനില്‍രാജ് എതിര്‍ത്തതിനാല്‍ ഡയറക്ടറെ നീക്കുന്നതിന് ഭരണസമിതി നേരത്തേ അനുമതി നല്‍കിയിരുന്നില്ല. എന്നാൽ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ വിശദീകരണം തികച്ചും വിചിത്രമാണ്. കിലയില്‍ എബി ജോർജിന്‍റെ സേവനം ഈ ഘട്ടത്തിൽ അനുവാര്യമാണെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ വാദം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in