Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാഹചര്യം മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളെ റാഞ്ചാന്‍ വിദേശ ശക്തികള്‍; ഇത്തരം ശ്രമങ്ങള്‍ കേന്ദ്രം അനുവദിക്കരുതെന്ന് രാഹുല്‍ ഗാന്ധി

സാഹചര്യം മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളെ റാഞ്ചാന്‍ വിദേശ ശക്തികള്‍; ഇത്തരം ശ്രമങ്ങള്‍ കേന്ദ്രം അനുവദിക്കരുതെന്ന് രാഹുല്‍ ഗാന്ധി
രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കി കൊവിഡ്-19 കൂടി കടന്നെത്തിയതിന് പിന്നാലെ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യന്‍ കമ്പനികളെ ലക്ഷ്യമിട്ട് വിദേശ ശക്തികള്‍ കടന്നുകയറാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കടന്നുകയറ്റ ശ്രമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തടയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'രാജ്യത്തെ കടുത്ത സാമ്പത്തികമാന്ദ്യത്തെ തുടർന്ന് ദുര്‍ബലപ്പെട്ടിരിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങള്‍ ഏറ്റെടുപ്പുകാരുടെ ശ്രദ്ധാകേന്ദ്രങ്ങളായിരിക്കുകയാണ്. രാജ്യം ഒരു വലിയ പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്ത് വിദേശ ശക്തികളുടെ ഇത്തരം താല്‍പര്യങ്ങള്‍ കേന്ദ്രം അനുവദിക്കാന്‍ പാടില്ല'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. https://twitter.com/RahulGandhi/status/1249334224844288003 എച്ച്.ഡി.എഫ്‌.സി ബാങ്കിലെ തങ്ങളുടെ ഓഹരികള്‍ ചൈനീസ് കമ്പനിയായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വലിയരീതിയില്‍ വർധിപ്പിച്ചത് നേരത്തെ വാർത്തയായിരുന്നു. 1.75 കോടി ഷെയറുകളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പി.ബി.ഒ.സി) കൈക്കലാക്കിയത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in