Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോടികള്‍ മുടക്കി ആഘോഷത്തോടെ പിണറായി സര്‍ക്കാര്‍; ഓണത്തിന് 6 കോടി; ആയിരം ദിവസം ആഘോഷിച്ചത് 3.19 കോടിക്ക്

കോടികള്‍ മുടക്കി ആഘോഷത്തോടെ പിണറായി സര്‍ക്കാര്‍; ഓണത്തിന് 6 കോടി; ആയിരം ദിവസം ആഘോഷിച്ചത് 3.19 കോടിക്ക്
Pinarayi-Vijayan തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ആഡംബരത്തിനും ആഘോഷത്തിനും കുറവില്ലാതെ സംസ്ഥാന സര്‍ക്കാര്‍. രണ്ടുവര്‍ഷം പ്രളയം വിഴുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ഓണാഘോഷത്തിനുള്ള ചെലവില്‍ കുറവൊന്നും വരുത്തിയിട്ടില്ല. ആറുകോടിക്കാണ് ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത്. മന്ത്രിസഭ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനു ചെലവഴിച്ചത് 3.19 കോടി രൂപ. എക്‌സിബിഷനും കലാപരിപാടികള്‍ സംഘടിപ്പിച്ചതിനുമാണ് ഈ തുക. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതിന് 30 ലക്ഷവും കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 5 ലക്ഷം രൂപയും ചെലവാക്കാമെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, 44 ലക്ഷംവരെ ചെലവാക്കിയ ജില്ലകളുണ്ട്. തിരുവനന്തപുരം-10,72,500, കൊല്ലം-28,02,267, ആലപ്പുഴ- 35,20,140, പത്തനംതിട്ട- 25,00,000, ഇടുക്കി-34,61,204, എറണാകുളം-34,36,967, മലപ്പുറം-24,00,530, പാലക്കാട്-29,73,764, വയനാട്-3,31,458, കോഴിക്കോട്-44,57,033, കണ്ണൂര്‍-24,07,311, കാസര്‍ഗോഡ്-26,13,927. ആകെ ചെലവായത്-3,19,73,544. തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നടത്തുന്ന ഓണാഘോഷത്തിന് ടൂറിസം വകുപ്പിന് നാലുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ എന്നീ ഡി.ടി.പി.സികള്‍ക്ക് 20 ലക്ഷം രൂപയും കോഴിക്കോട്, എറണാകുളം ഡി.ടി.പി.സികള്‍ക്ക് 30 ലക്ഷം രൂപയും, തൃശൂര്‍ ഡി.ടി.പി.സിക്ക് 26 ലക്ഷം രൂപയും മറ്റ് ജില്ലകളിലെ ഡി.ടി.പി.സികള്‍ക്ക് ആറ് ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നത് രണ്ടുലക്ഷം രൂപവീതമാണ്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in