Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രണയദിനത്തിലും പിടിവിട്ട് പൊന്ന് ; പവൻവില 1,920 രൂപ കൂടി; ഇന്ന് ആഭരണം വാങ്ങുന്നവർ ഇതറിയുക

പ്രണയദിനത്തിലും പിടിവിട്ട് പൊന്ന് ; പവൻവില 1,920 രൂപ കൂടി; ഇന്ന് ആഭരണം വാങ്ങുന്നവർ ഇതറിയുക

പ്രണയദിനത്തിലും പ്രണയിതാക്കൾ നിരാശയിൽ.ഒരു ഗ്രാം പോയിട്ട് ഒരു മില്ലിഗ്രാം പോലും തന്റെ പ്രിയപ്പെട്ടവർക്ക് വാങ്ങാൻ കഴിയാത്ത രീതിയിൽ സ്വർണ വില കുതിച്ചു. സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവുണ്ടായി. ഇന്ന് പവന് 1,920 രൂപ കൂടി 1,15,680 രൂപയും ഗ്രാമിന് 240 രൂപ ഉയർന്ന് 14,460 രൂപയുമായി. ഇത് വീണ്ടും വിപണിയെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇന്നലെ രണ്ടുതവണ സ്വർണവിലയിൽ മാ​റ്റമുണ്ടായിരുന്നു.ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി ഒന്നിനായിരുന്നു. അന്ന് പവന് 1,17,760 രൂപയും ഗ്രാമിന് 14,720 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ ആഗോളവിപണിയിൽ പവന് 1,920 രൂപ കുറഞ്ഞ് 1,14.240 രൂപയായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും 480 രൂപ കുറഞ്ഞ് പവൻവില 1,13,760 രൂപയിലേക്കെത്തി.അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 280 രൂപയും കിലോഗ്രാമിന് 2,​80,​000 രൂപയുമാണ്.

https://jaihindtv.in/prem-kumar-facebook-post-against-sachidanandan-double-justice-government/?fbclid=IwY2xjawP872VleHRuA2FlbQIxMQBzcnRjBmFwcF9pZA8yNzM0NjU0MTYxODQwODAAAR5iBCTlkZ8YSmLqWactoWg1O2uBGpeAbByaPKUG215qTCxFPJnwQazs5KkYZQ_aem_VhveDY0SnRDap8sp7s6SyA

ആഗോള ഭൗമ,​ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വർണവില ഇനിയും വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഡോളറിന്റെ മൂല്യം കുറയുന്നതും സ്വർണവില വ‌ർദ്ധിക്കാനിടയാക്കുന്നുണ്ട്. സുരക്ഷിതനിക്ഷേപമെന്ന നിലയിൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്.എന്നാൽ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in