Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗോവയില്‍ നിശാ ക്ലബ്ബില്‍ വന്‍ തീപിടിത്തം; 23 മരണം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക നിഗമനം

ഗോവയില്‍ നിശാ ക്ലബ്ബില്‍ വന്‍ തീപിടിത്തം; 23 മരണം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക നിഗമനം
ഗോവയില്‍ നിശാ ക്ലബ്ബില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ഗോവയിലെ അര്‍പോറയിലെ നിശാക്ലബ്ബില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോട് കൂടി വന്‍ അഗ്‌നിബാധയുണ്ടായത്. സംഭവത്തില്‍ 23 പേര്‍ മരണപ്പെട്ടു. ബാഗയിലെ 'ബിര്‍ച്ച് ബൈ റോമിയോ ലേന്‍' എന്ന ക്ലബ്ബിലാണ് ദാരുണമായ സംഭവം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാര്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം. തീ ആദ്യം പടര്‍ന്നത് ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കളയിലും പരിസരങ്ങളിലുമാണ്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും അടുക്കള പരിസരത്തുനിന്നാണ് കണ്ടെത്തിയത്. ഇത്, മരണപ്പെട്ടവരെല്ലാം ക്ലബ്ബിലെ ജീവനക്കാരാണ് എന്ന പോലീസ് നിഗമനത്തിന് ആക്കം കൂട്ടുന്നു. അപകടത്തില്‍ ഇതുവരെ 23 പേര്‍ മരിച്ചതായി ഗോവ പോലീസ് മേധാവി അലോക് കുമാര്‍ സ്ഥിരീകരിച്ചു. അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എം.എല്‍.എ മൈക്കിള്‍ ലോബോയും ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഡി.ജി.പിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കി. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനും ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in