Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഗംഗാജലത്തിൽ 'കോളിഫോം' ബാക്ടീരിയയുടെ അളവ് വൻ തോതിൽ വർദ്ധിക്കുന്നു

ഗംഗാജലത്തിൽ 'കോളിഫോം' ബാക്ടീരിയയുടെ അളവ് വൻ തോതിൽ വർദ്ധിക്കുന്നു
ഗംഗാജലത്തിൽ 'കോളിഫോം' ബാക്ടീരിയയുടെ അളവ് വൻ തോതിൽ വർദ്ധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. വരാണസിയിലെ എസ്എംഎഫ് എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ടിലാണ് കഴിഞ്ഞ മൂന്ന് വർഷമായി ഗംഗാജലം മലിനമാകുന്നതിന്റെ തോത് കൂടിവരികയാണെന്ന് വ്യക്തമാക്കുന്നത്. മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന 'കോളിഫോം' ബാക്ടീരിയയുടെ അളവ് ഗംഗ ജലത്തിൽ ഗണ്യമായി വർദ്ധിക്കുന്നുവെന്നാണ് വരാണസിയിലെ എസ്എംഎഫ് സംഘടന നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കോളിഫോം ബാക്ടീരിയകളെ കൂടാതെ ബയോകെമിക്കൽ ഓക്‌സിജൻ ഡിമാൻഡും ക്രമാതീതമായി വർധിച്ചിരിക്കുകയാണെന്ന് പഠനത്തിൽ തെളിഞ്ഞു. എസ്എംഎഫിന്റെ കീഴിലുള്ള ലബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തിൽ ഉപയോഗസൂന്യമായ വിധം ഗംഗാജലം മലിനീകരിക്കപ്പെട്ടു എന്ന് കണ്ടെത്താൻ കഴിഞ്ഞതായി എസ്എംഎഫ് പ്രസിഡന്റ് പ്രൊഫസർ വി എൻ മിശ്ര പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന നദികളിൽ മുൻനിരയിലാണ് ഗംഗാനദിയുടെ സ്ഥാനം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in