Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇടതുമുന്നണിക്ക് തെറ്റുപറ്റി; ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടായിരുന്നു ശരി: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

ഇടതുമുന്നണിക്ക് തെറ്റുപറ്റി; ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടായിരുന്നു ശരി: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ
ശബരിമല പ്രശ്‌നം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇടതുമുന്നണിക്ക് തെറ്റുപറ്റി. ഒളിച്ചോടിയിട്ടും ജനങ്ങളെ കുറ്റംപറഞ്ഞിട്ടും കാര്യമില്ലെന്നും ഗണേഷ് കുമാര്‍ പത്തനാപുരത്ത് പറഞ്ഞു. ശബരിമല പ്രശ്‌നത്തില്‍ എന്‍എസ്എസ് നിലപാടായിരുന്നു ശരി. എസ്എന്‍ഡിപിയുടേതടക്കം എല്ലാ വിഭാഗങ്ങളുടെയും വോട്ട് യുഡിഎഫിന് ലഭിച്ചെന്നും എല്‍ഡിഎഫ് കക്ഷി നേതാവായ ?ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഉണ്ടായിരുന്നെങ്കില്‍ ബിജെപിക്കായിരുന്നു ഗുണം കിട്ടേണ്ടിയിരുന്നത്. ശബരിമല പ്രശ്നം ഉയര്‍ത്തിയ പത്തനംതിട്ടയില്‍ അവരുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയി. എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തു സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in