Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സഭയില്‍ പിണറായി വിജയന്‍ നനഞ്ഞ കോഴി; ഇടത്തോട്ടു മുണ്ടുടുത്താല്‍ മാത്രം ഇടതുപക്ഷം ആകില്ല: സി.പി.ഐ.എമ്മിനെതിരെ ജി. സുധാകരന്റെ രൂക്ഷവിമര്‍ശനം

സഭയില്‍ പിണറായി വിജയന്‍ നനഞ്ഞ കോഴി; ഇടത്തോട്ടു മുണ്ടുടുത്താല്‍ മാത്രം ഇടതുപക്ഷം ആകില്ല: സി.പി.ഐ.എമ്മിനെതിരെ ജി. സുധാകരന്റെ രൂക്ഷവിമര്‍ശനം

ആലപ്പുഴ: സി.പി.ഐ.എം നേതാക്കളെ പരിഹസിച്ച് ജി സുധാകരന്‍. വെള്ളത്തില്‍ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് സഭയില്‍ പിണറായി വിജയനെന്നും കെ. എന്‍ ബാലഗോപാലിന് സഭയില്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരന്റെ എംഎല്‍എ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു പ്രസംഗം.

വിഡി സതീശനെതിരെ പറയാന്‍ ഒരു നേതാക്കള്‍ക്കും കഴിയുന്നില്ലെന്നും എഴുന്നേറ്റ് നിന്ന് പറയാന്‍ സഭയില്‍ ആരെങ്കിലും വേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ എന്നും സഭയിലെ പ്രകടനത്തില്‍ തനിക്ക് സങ്കടം തോന്നിയെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇടത്തോട്ടു മുണ്ടുടുത്താല്‍ മാത്രം ഇടതുപക്ഷം ആകില്ലെന്നും വലത്തോട്ടും മുണ്ടുടുത്താല്‍ വലതുപക്ഷവും ആകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആലപ്പുഴ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ആയി ഒരു സ്ത്രീയെ കൊണ്ട് വരികയും പിന്നീട് അവരെ മാറ്റി മറ്റൊരുത്തിയെ കൊണ്ടുവരികയും ചെയ്തു എന്ന് ജി സുധാകരന്‍ പറഞ്ഞു. അതുകൊണ്ടാണ് ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. സി.പി.ഐ.എമ്മില്‍ നിലവില്‍ അംഗീകാരമുള്ള യുവജന നേതാവില്ലെന്നും സമൂഹത്തില്‍ പാര്‍ട്ടിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തകാലത്തൊന്നും സിപിഐഎം നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗാണെന്ന് ജി സുധാകരന്‍ പറഞ്ഞു. നിലവില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സുവര്‍ണ്ണ കാലഘട്ടമാണ്. ഊന്നുവടിയില്‍ നടക്കുന്ന സിപിഐഎം ആണ് കോണ്‍ഗ്രസ് ചെളികുണ്ടിലാണെന്ന് പറയുന്നതെന്നും സുധാകരന്‍ പ്രസംഗത്തില്‍ പറഞ്ഞു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in