Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദി ഭരണത്തിലെ ഇന്ധന നികുതി കൊള്ള; 6 വർഷത്തിനിടെ മൂന്ന് മടങ്ങ് വർധന; കണക്കുകള്‍ പങ്കുവെച്ച് കെ സുധാകരന്‍ എം.പി

മോദി ഭരണത്തിലെ ഇന്ധന നികുതി കൊള്ള; 6 വർഷത്തിനിടെ മൂന്ന് മടങ്ങ് വർധന; കണക്കുകള്‍ പങ്കുവെച്ച് കെ സുധാകരന്‍ എം.പി
  അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് നികുതിയുടെ  പേരില്‍ സർക്കാർ ജനങ്ങളെ പിഴിയുന്നു. പാർലമെന്‍റില്‍ കെ സുധാകരന്‍ എംപി ഇന്ധന നികുതിയുടെ  വിവരങ്ങള്‍ രേഖാമൂലം ചോദിച്ചതിന്   കേന്ദ്ര മന്ത്രി പങ്കജ് ചൌധരിയുടെ  മറുപടിയിലാണ്  ഇക്കാര്യം വ്യക്തമായത്. 2021 ജൂലൈ ഒന്നാം തീയതിയും 2015 ജൂലൈ ഒന്നാം തീയതിയും  തമ്മിലുള്ള  നികുതി വ്യത്യാസം താരതമ്യം ചെയ്താണ് കെ സുധാകരന്‍ കണക്കുകള്‍ ആവശ്യപ്പെട്ടിരുന്നത്. 2021 ജൂലൈ ഒന്നിലെ കണക്ക് പ്രകാരം കേന്ദ്ര എക്സൈസ് നികുതിയും സെസ്സുകളുമുള്‍പ്പടെ പെട്രോള്‍ ലിറ്ററിന് 34.10 രൂപയും ഡീസല്‍ ലിറ്ററിന് 34.20 രൂപയുമാണ് ജനങ്ങളില്‍ നിന്ന് സർക്കാർ ഈടാക്കുന്നത്. അതേസമയം 2015 ജൂലൈ ഒന്നിന്  കേന്ദ്ര എക്സൈസ് നികുതിയും സെസ്സുകളുമുള്‍പ്പടെ പെട്രോള്‍ ലിറ്ററിന് 18.64 രൂപയും ഡീസലിന് 12.62 രൂപയും ആയിരുന്നു ഇന്ധന നികുതി. ഇനിയും ബിജെപിയെ അധികാരമേല്‍പ്പിക്കൂ, അവർ നികുതി ഇരട്ടിപ്പിക്കുമെന്ന്  കണക്കുകള്‍ ഉദ്ധരിച്ച്  കെ സുധാകരന്‍ എംപി  ട്വിറ്ററില്‍ കുറിച്ചു.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in